यदा यदा हि धर्मस्य ग्लानिर्भवति भारत । अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥४-७॥ ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ അവതരിക്കും എന്നു പറഞ്ഞ ദൈവമേ, നീ എവിടെ? ലോകത്തിൽ കാണപ്പെടുന്ന നന്മകൾ, അത് നീ ആണോ? ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലും, പൂവിന്റെ സൗന്ദര്യത്തിലും, മഴയുടെ ഗാംഭീര്യത്തിലും ഒക്കെ നീ നിറഞ്ഞു നിൽക്കുന്നു എന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. ഒരു മനുഷ്യായുസ്സു മുഴുവൻ മക്കളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അധ്വാനിച്ചു, അറുപതും അറുപത്തഞ്ചും കഴിഞ്ഞിട്ടും, മനസ്സാഗ്രഹിക്കുന്ന രീതിയിൽ ശരീരത്തിനു പ്രവർത്തിക്കാനുള്ള കഴിവു കുറയാൻ തുടങ്ങിയിട്ടും, വാർദ്ധക്യം പടിവാതിൽക്കൽ എത്തി എന്നറിഞ്ഞിട്ടും, പിന്നെയും മക്കൾക്ക് വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സൗകര്യങ്ങൾ മാറ്റി നിർത്തുന്ന, സ്വന്തം ആഗ്രഹങ്ങൾ മറക്കുന്ന ഒരു അച്ഛന്റെ കാര്യം ആരോ പറഞ്ഞിരുന്നു. ആ അച്ഛൻ, അതു നീ ആയിരുന്നോ? അഗ്നിസാക്ഷിയായ് താലി കെട്ടി എന്ന ഒരൊറ്റ കാരണത്താൽ, വരനായി ഗ്രഹിച്ച വ്യക്തിയുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങൾ ആക്കി, ഭർത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും നിന്നെ പ്രാർത്ഥിച്ചു, ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്ത...
Posts
Showing posts from June, 2018